കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിറ്റിപി സി യും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായി ‘വയനാട്ടിലെ ഷോപ്പിംഗ് ഹാപ്പി ആക്കാംപർച്ചേസ് കൂപ്പണുകൾ ചോദിച്ച് വാങ്ങു’എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ആഴ്ച തോറുമുള്ള സമ്മാനകൂപ്പൺ നെറുക്കെടുപ്പ് ആവേശകരമായി തുടരുന്നു.പത്താമത്തെ ആഴ്ചയിലെ നെറുക്കെടുപ്പ് ചടങ്ങിന്റെ ഉദ്ഘാടനം കൽപ്പറ്റ എക്സ്പോ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കെ. വി. വി. ഇ. എസ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.ഹൈദ്രു അധ്യക്ഷത വഹിച്ചു.റഫീഖ് വൈത്തിരി, ബാവ അക്സ,സ്റ്റേറ്റ് കൗൺസിലർ നിസാർ ദിൽവേ, വനിതാ വിംഗ് ജില്ലാ ട്രഷർ അമ്പിളി കൽപ്പറ്റ, വനിതാ വിംഗ് കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റ് സൗദ കെ എം, യൂത്ത് വിംഗ് കൽപ്പറ്റ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് സാലിഹ്തുടങ്ങിയവർ പ്രസംഗിച്ചു.ഫെസ്റ്റിന്റെ ഭാഗമായികല്‍പ്പറ്റയില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോ ശ്രദ്ധേയമാവുകയാണ്.വലിയ ജന പ്രവഹമാണ് ഇവിടേക്ക്.ബൈപാസിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ സംവിധാനങ്ങളിലൂടെയാണ് അക്വ ടണല്‍ എക്‌സ്‌പൊ ക്രമീകരിച്ചിരിക്കുന്നത്. ദിവസേന ഉച്ചക്ക് ശേഷം 3 മുതല്‍ രാത്രി 10 വരെയാണ് എക്സ്പോ കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുളളത്.
