കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം

കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം

കൽപ്പറ്റ : കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ലവർ ഷോ ഗ്രൗണ്ടിൽ അക്വാ ടണൽ എക്സ്പോ നടത്തുന്നത്.ഡ്രീംസ് എന്റർടൈൻമെന്റുമായി ചേർന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ്അക്വ ടണൽ എക്സ്പോ നടക്കുന്നത്വിവിധയിനം മത്സ്യങ്ങളുടെ പ്രദർശനം, പ്രദർശന വിപണന സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്മെൻറ് പാർക്ക് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.ഇവയിൽ ഏറ്റവും ആകർഷണീയം നാട്ടിൽ ആദ്യമായി എത്തിയ മത്സ്യ കന്യകകൾ ഉള്ള മെർമെയ്ഡ് ഷോയാണ് ‘.അവധി ആഘോഷിക്കാനും ഉത്സവ ദിനങ്ങളിലും ആയിരക്കണക്കിനാളുകളാണോ പ്രതിദിനം വയനാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.ഇവരിൽ ഭൂരിഭാഗവും ഫ്ളവർ ഷോ ഗ്രൗണ്ടിലെ അക്വാ ഫെസ്റ്റും കണ്ടാണ് മടങ്ങുന്നത്. വ്യത്യസ്തയിനം വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങൾക്കരികിൽ കുട്ടികളടക്കമുള്ളവർ മണിക്കൂറുകളാണ് ചിലവഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *