നിരവിൽപുഴ : അഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കുഞ്ഞോംഎ യു പി സ്കൂൾ അങ്കണ ത്തിൽ സംഘടിപ്പിച്ചനൃത്ത വിദ്യാർത്ഥികൾവേണ്ടിയുള്ള അരങ്ങേറ്റവും അനുമോദനവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് കെ. വി അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ താരേഷ്,രക്ഷാധികാരി ഷാജൻ ജോസ്,ചന്ദ്രശേഖരൻ കെ.പി,ഷീബ തോമസ്,ബിജോയ് കെ.ജെ,ജോൺസൺ പുല്പള്ളി, നന്ദന ജയകുമാർ,രേഷ്മ ബാബു, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
