കൽപ്പറ്റ  നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ ഗവ:കോളേജിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചുനേതി ഫിലിം സൊസൈറ്റി

കൽപ്പറ്റ നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ ഗവ:കോളേജിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചുനേതി ഫിലിം സൊസൈറ്റി

കൽപ്പറ്റ : എൻ എം എസ് എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആൻ്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തി. ഫിലിം ഡ്രാമ ആൻഡ് ഡിബേറ്റ് ക്ലബ് കോർഡിനേറ്റർ ഷീജ കെ.എസ് ഉദ്ഘാടനം ചെയ്തു . കെ.വി സെയ്തലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ നാഥ് കെ.പി., ഇ.എൻ രവീന്ദ്രൻ, സി.ആർ രാധാകൃഷ്ണൻ , കെ.പി.ജയരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അൽവാരോ ബ്രെച്ചനർ സംവിധാനം ചെയ്ത ഉറുഗ്വോ ചലച്ചിത്രം എ ടുവൽവ് ഇയർ നൈറ്റ് ഇറ്റാലിയൻ സംവിധായകൻ ഫ്രെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത 1957 ൽ പുറത്തിറങ്ങിയ നൈറ്റ്സ് ഓഫ് കബീരിയ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മലയാള സിനിമ ചരിത്രത്തിലൂടെ എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *