ഒ.പി നിർത്തിയത് സ്വകാര്യ ആസ്പത്രികളെ സഹായിക്കാൻ.ബിജെ.പി

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ 1.30 ന് ഒ.പി പ്രവർത്തനം അവസാനിപ്പിച്ചത്. സ്വകാര്യ ആസ്പത്രികളെ സഹായി നാണെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.അനുദിനം നൂറു കണക്കിന് രോഗികൾക്ക് ആശ്രമായിരുന്ന വയനാട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പ്രവർത്തനം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്..ആദിവാസികൾ അടക്കമുള്ള നിർധനാരായ നൂറുകണക്കിന് രോഗികളുടെ ഏക ആശ്ര കേന്ദ്രമായിരുന്ന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇപ്പോൾ ഒ. പി 1.30 ന് അവസാനിക്കുന്നതോടെ വരുന്നവർക്ക് എല്ലാം അത്യാഹിത വിഭാഗത്തെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്.. അത്യാഹിത വിഭാഗത്തിൽആവശ്യത്തിന് ഡോക്ടർ മാരില്ലാത്തതും, കൂടെ,കൂടെ വരുന്ന എമർ ജെൻസി കേസുകളും നിലവിലെ ഡ്യൂട്ടി ഡോക്ടർ തന്നെ അറ്റൻഡ് ചെയ്യേണ്ടിവരുന്നതിനാലും ഔട്ട്‌ പേഷ്യന്റ് ആയി എത്തുന്നവർക്ക് ഏറെ കാത്തിരിക്കേണ്ടിവരുന്നതിനാൾ മിക്കവാറും രോഗികൾക്ക് മടങ്ങി പോവുകയോ, സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയാണ്.നിർത്തലാക്കിയ ഒ. പി പുന:സ്ഥാപിക്കുകയും അത്യാഹിത വിഭാഗത്തിൽഡോക്ടർമാരടക്കം ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സുമ ഒഴക്കോടി, നിധീഷ് ലോ നാഥ്, വിൽഫ്രഡ് ജോസ്, കെ.ജയേന്ദ്രൻ, മാധവൻ ഇടിക്കര, രജീഷ് താഴെയങ്ങാടി, ശരത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *