പുല്പള്ളി : വേലിയമ്പം കൊട്ട മരട്ട് ഉന്നതിയിലെ അമ്മിണിയുടെ ഭിന്നശേഷിയായ മകൾ മീന മതിയായ ചികത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന്കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. പനി ബാധിച്ച മീനയ്ക്ക്മതിയായ ചികത്സ ആവശ്യ സമയത്ത് ലഭിക്കാത്തതാണ് മരണകാരണം.പനി ബാധിച്ച് ഉന്നതിയിലെ കുടിലിൽ കിടന്ന മീനയെ ട്രൈബൽ വകുപ്പ് അധികൃതരോ ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞു നോക്കിയില്ല.ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്തു.മരണ ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കും കാലതാമസമുണ്ടായി. ബന്ധുക്കൾ പുല്പള്ളി. കേണിച്ചിറ സ്റ്റേഷനുകളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും നെട്ടോട്ടം ഓടുകയായിരുന്നു. സ്റ്റേഷൻ പരിതികൾ സംബന്ധിച്ച തർക്കമായിരുന്നു. കാരണം. ഉച്ചയ്ക്ക് 12 മണിയ്ക്ക് മരണപ്പെട്ട മീനയുടെ മൃതദേഹം രാത്രി 8 മണിക്കു ശേഷം മാത്രമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനയച്ചത്. പിറ്റേ ദിവസമാണ് സംസ്ക്കാരം നടത്താൻ സാധിച്ചത്.മീന രോഗബാധിതയായപ്പോഴും മരിച്ച ശേഷവുംട്രൈബൽ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥരോആരോഗ്യ പ്രവർത്തകരോ തിരിഞ്ഞു നോക്കിയില്ലന്ന് ഏബ്രഹാം ആരോപിച്ചു.കൊട്ടമുരട്ട് ഉന്നതിയിലെ ഭിന്നശേഷിയുള്ള മീനയ്ക്കു് സമയത്ത് ചികത്സ ലഭിക്കാത്തതിനെ കുറിച്ചും മൃതദേഹത്തോട് അനാദരവ് കാണിച്ചത് സംബന്ധിച്ചും ഉന്നതതല അന്വേഷണം വേണമെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.