ബത്തേരി : കാട്ടാനശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാനാവാതെ നൂല്‍പ്പുഴ വള്ളുവാടി ഓടപ്പള്ളം പ്രദേശവാസികള്‍.കഴിഞ്ഞ ദിവസങ്ങളില്‍ കാടിറങ്ങിയെത്തിയ കാട്ടാന വ്യാപക നാശനഷ്ടമാണ് പ്രദേശത്ത് വരുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളായ ഹരിദാസ്, പടിക്കാട്ടില്‍ ചാക്കോ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു. തെങ്ങ്, കാപ്പി, വാഴ തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്. വനം ഉണങ്ങിയതോടെ അതിർത്തിയിലെ കിടങ്ങും ഫെൻസിംഗും മറികടന്നാണ് കാട്ടാനകള്‍ സന്ധ്യയാകുന്നതിനു മുന്‍പുതന്നെ പച്ചപ്പ് നിറഞ്ഞ കൃഷിയിടത്തിലെത്തുന്നത്. വനാതിർത്തികളില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതും വനവകുപ്പിന്റെ ഉദാസീനതയുമാണ് പ്രദേശത്തെ കാട്ടാന ശല്യത്തിന് കാരണമെന്നാണ് ആരോപണം.
