കൽപ്പറ്റ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ – ചുരൽമല ദുരന്തത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നേരിട്ട് ദുരിത ബാധിതരായവർക്ക് മേപ്പാടി എംഎസ്എ ഹാളിൽ ഫെബ്രുവരി 27 ന് ഉച്ചക്ക് രണ്ടിന് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ എന്നിവർ അദാലത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.