ബത്തേരി : “പ്രളയാന്തരം” സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ച അനിൽ മഞ്ഞം കുഴിയെ ആദരിച്ചു. സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷ ൻെറ ആറ് അവാർഡുകൾ കരസ്ഥമാക്കിയ അനിൽ മഞ്ഞം കുഴി ബത്തേരി കെ എസ് . ആർ. ടി. സി.യിലെ ഡ്രൈവറാണ്.ജീവനക്കാരുടെ കൂട്ടായ്മയായ ശബരി സ്വയം സഹായസംഘo ആദരിച്ച ചടങ്ങിൽ,സിനിമക്ക് വേണ്ടി പ്രവർത്തിച്ച അനീഷ് ചീരാൽ (തിരക്കഥ ), സുബ്രമണ്യൻ (പുതുമുഖ നടൻ ), ഷിജോ ബേബി (പശ്ചാത്തല സംഗീതം ), മഹിത മൂർത്തി (സഹനടി ), ജിതേഷ്. പി എന്നിവരേയും ആദരിച്ചു.ചടങ്ങിൽ സംഘം പ്രസിഡന്റ്. ടി.ബി. ഷിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അനീഷ് സ്വാഗതവും, കെ. എം. ജമാലുദീൻ നന്ദിയും പറഞ്ഞു. സംഘാംഗങ്ങളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
