കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്റെ എ.എച്ച് ഡിപ്പാർട്ട്മെൻ്റിൻ്റെ നേത്യ ത്വത്തിൽ മേപ്പാടി പുനരധിവാസത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എഎച്ച് സിഇ എഫ് ഫണ്ട് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കുടും ബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷ നായിരുന്നു. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് 5 പേർക്ക് 160000 രൂപ ഫണ്ട്അനുവദിച്ചു നൽകിയത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മൈക്രോ പ്ലാനിൻ്റെ അടിസ്ഥാനത്തിലാണ് ഫണ്ട് നൽകിയത്.
