വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി : ജുനൈദ് കൈപ്പാണിയെ ആദരിച്ചു

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി : ജുനൈദ് കൈപ്പാണിയെ ആദരിച്ചു

വെള്ളമുണ്ട : മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ളഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ആദരിച്ചു.ലൈബ്രറി പ്രസിഡന്റ്‌ കെ. കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.എം. ശശി, പി. ടി സുഭാഷ്, എം. അബ്ദുൽ അസീസ്‌ ,മായൻ മണിമ, വിജിത്ത് വെള്ളമുണ്ട, എസ്. കെ തങ്ങൾ, എം സഹദേവൻ,ടി.ജി ബെന്യമിൻ, വി.അബ്ദുള്ള ഹാജി, എം മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *