കൽപ്പറ്റ : പുൽപ്പള്ളി കൃപാലയ സ്കൂളിന് അഭിമാനത്തിന്റെ തിളക്കം.കൃപാലയ സ്കൂളിന് അഭിമാനത്തിന്റ തൂവലുമായി . ടി. യു . ഷിബു. 2024-2025സംസ്ഥാന സ്പെഷ്യൽ സ്കൂൾ മികച്ച അധ്യാപക നു ള്ള പ്രത്യേക ജൂറി പുരസ്കാരം ഷിബു ടി. യു വിന് ലഭിച്ചു. കോട്ടയത്തു വെച്ചു നടത്തപ്പെട്ട സദ്ഗമയ 2025 ന്റെ സമാപന സമ്മേളനത്തിൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി . പി . എ ൻ . വാസവന്റെ പക്കൽ നിന്നും ശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി.സ്കൂളിൽ പ്രോഗ്രാം കോർഡിനേറ്റർ, ഒന്നിൽപരം ഷോർട് ഫിലിം നിർമാണം, കുട്ടികൾക്കും മാതാപിതാക്കൾ ക്കും വേണ്ടി യുള്ള ആനുകൂല്യങ്ങൾ, കുട്ടികൾക്കു വേണ്ടിയുള്ള സംയോജിത സഹവാസ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, മികവുറ്റ പാഠ്യപാഠേതര പ്രവർത്തനങ്ങൾ, എന്നിങ്ങനെ വ്യത്യസ്ത മാർന്ന മേഖലകളിൽ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസനീയമാണ്. കൂടാതെ സ്പെഷ്യൽ അധ്യാപകർക്ക് വേണ്ടിയുള്ള സി. ആ ർ. ഇ പ്രോഗ്രാം ഏറ്റവും കൂടുതൽ സംസ്ഥാനതലത്തിൽ നേതൃത്വം നൽകുന്ന ഏക വ്യക്തിയാണ് അദ്ദേഹം. അതിനാൽ തന്നെ ഈ അവാർഡ് ഷിബുടി. യു വിനു നൽകുന്നതാണ്.
