എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ്  സംഘടിപ്പിച്ചു

എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

ചെറുവേരി : എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മൻസൂർ ഫാളിലി അധ്യക്ഷത വഹിച്ചു.ഹാരിസ് ഇർഫാനി,മുബഷിർ ലത്തീഫി,മൻസൂർ ഫാളിലി,ഷാനിദ് ചേറുവേരി,റാഷിദ്‌ ഹിഖമി തുടങ്ങിയവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്ക് ഗൈഡൻസ്, സ്കോളർഷിപ്പ്, കരിയർ കൗൺസിലിംഗ്, പേഴ്സണൽ കൗൺസിലിംഗ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്ന വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ നേതൃത്വത്തിലാണ് മോഡൽ ടെസ്റ്റ്‌ നടക്കുന്നത്.മാർച്ചിൽ ആരംഭിക്കുന്ന എസ് എസ് എൽ സി,ഹയർ സെക്കൻഡറി പരീക്ഷാർത്ഥികൾക്കായണ് മോഡൽ പരീക്ഷ,എക്സലൻസി ടെസ്റ്റ് നടത്തുന്നത്.വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനും പരീക്ഷയെ ധൈര്യസമേതം അഭിമുഖീകരിക്കാനും സഹായിക്കുന്ന എസ് എസ് എഫിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് എക്സലൻസി ടെസ്റ്റ്.ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, അക്കൗണ്ടൻസി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് എക്സാം സംഘടിപ്പിച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *