വിശന്ന് വലഞ് പുറത്ത് ചാടി: മൂന്ന് പേരെ കൂടി കൊല്ലാനുണ്ടായിരുന്നുവെന്ന് ചെന്താമര

വിശന്ന് വലഞ് പുറത്ത് ചാടി: മൂന്ന് പേരെ കൂടി കൊല്ലാനുണ്ടായിരുന്നുവെന്ന് ചെന്താമര

പാലക്കാട് : പാലക്കാട്ടെ നെന്മാറ ഇരട്ട കൊലപാതകം നടത്തി ഒളിവിൽ പോയ ചെന്താമര പിടിയിലായി.പോത്തുണ്ടി മലയിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ നടന്നുവരുവഴിയാണ് ഇയാളെ പോലീസ് പിടികൂടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു.കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾ രണ്ട് ദിവസങ്ങൾക്ക് ശേഷം വിശപ്പ് സഹിക്കാൻ വയ്യാതെ മലയിറങ്ങിയപ്പോഴാണ് പിടിയിലായത് പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.പോത്തുണ്ടി മലയിലെ തെരച്ചിൽ പോലീസ് അവസാനിപ്പിച്ചുവെന്ന് കരുതിയാണ് ഇയാൾ വീട് ലക്ഷ്യമാക്കി ഭക്ഷണം കഴിക്കാൻ എത്തിയത്.പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാർ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി പ്രതിയെ ആക്രമിക്കുവാൻ ശ്രമിച്ചത് പോലീസ് ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞത്.നൂറുകണക്കിന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത് അറിഞ്ഞ് നെന്മാറ സ്റ്റേഷനിലേക്ക് എത്തിയത്. സംഘർഷാവസ്ഥ ഉണ്ടായതിന് തുടർന്ന് പോലീസ് അല്ലാത്തവയാണ് നാട്ടുകാരെ സ്റ്റേഷൻ പരിസരത്തു നിന്നും നീക്കി. ചെന്താമര അകത്തായതയോടെ വലിയ ആശ്വാസത്തിലാണ് നെന്മാറ പ്രദേശ വാസികൾ.

Leave a Reply

Your email address will not be published. Required fields are marked *