സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി : ജയിലിലടച്ചു

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി : ജയിലിലടച്ചു

പടിഞ്ഞാറത്തറ : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 25.01.2025 തിയ്യതി പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലെബിമോൻ കെ.എസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലക്കകത്തും പുറത്തുമായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *