സാമൂഹ്യ വിപത്തുകൾക്കെതിരെ യുവാക്കൾ ജാഗ്രത്താകണം:എസ്.വൈ.എസ്

മാനന്തവാടി : ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഒരു വർഷക്കാലം എസ്.വൈ.എസ് നടത്തിയ ക്യാമ്പയിൻ സമാപനത്തെ തുടർന്ന് മാനന്തവാടി സോണിലെ മുഴുവൻ സർക്കിളുകളിലും സോണിലും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാനന്തവാടി ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടന്ന സോൺ യൂത്ത് കൗൻസിൽ കേരള മുസ്ലിം ജമാഅത് വയനാട് ജില്ലാ സെക്രട്ടറി എസ് ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. യുവത്വം സമൂഹത്തിനും കുടുംബത്തിനും മാതൃകയാകണമെന്നും സമൂഹത്തിൽ നടക്കുന്ന ലഹരി അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടണമെന്നും സാന്ത്വന സാമൂഹിക പ്രവർത്തനങ്ങളിൽ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

എസ്.വൈ.എസ് സോൺ പ്രസിഡണ്ട് മൊയ്തു മിസ്ബാഹിയുടെ അദ്ധ്യക്ഷം വഹിച്ച കൗൺസിലിൽ ജില്ലാ വൈസ് പ്രസിഡണ്ട്ഉമർ സഖാഫി ചെതലയം ക്ലാസ് നേതൃത്വം നൽകി, ജില്ലാ പ്രസിഡൻ്റ് ബശീർ സഅദി ഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് കാക്കവയൽ, ശമീർ തോ മാട്ടുചാൽ,ഫള്ലുൽ ആബിദ്, ഡോ.മുഹമ്മദ് ഇർഷാദ് ഗഫൂർ അഹ്സനി തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അശ്ക്കർ ചെറ്റപ്പാലം, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റംശാദ് ബുഖാരി, സെക്രട്ടറി ബശീർ കുഴിനിലം, ഡിവിഷൻ പ്രസിഡണ്ട് സിനാൻ സഅദി തുടങ്ങിയവർ അഭിവാദ്യം ചെയ്തു.ഫോട്ടോ: എസ്.വൈ.എസ് മാനന്തവാടി സോൺ യൂത്ത് കൗൺസിൽ മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എസ്.ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *