കുറ്റ്യാടി : അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയി മടങ്ങവെ ജീപ്പില്‍നിന്നു വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ പരിക്കേറ്റ ചികിൽസയിലിരിക്കെ മരിച്ചുകുറ്റ്യാടി പുഴുത്തിനി കുന്നുമ്മല്‍ ബാബുവിന്റെ ഭാര്യ സചിത്രയാണ് (42) കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മരിച്ചത്. ഞായറാഴ്ചയാണ് ഊരത്ത് പ്രദേശത്തെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകള്‍ ചേര്‍ന്ന് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയത്. തിരിച്ചുവരവെ രാത്രി 11 മണിയോടെ കൂടലില്‍വെച്ച് കമാന്‍ഡര്‍ ജീപ്പിന്റെ നടുവിലെ സൈഡ് സീറ്റിലിരുന്ന സചിത്രയുടെ മകള്‍ ശിവദ (12) റോഡിലേക്ക് തെറിച്ചുവീഴുകായിരുന്നു. മടിയില്‍നിന്ന് മകള്‍ തെറിച്ചുവീണ വെപ്രാളത്തില്‍ സചിത്രയും താഴെ വീണു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചു. സചിത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് മൃതദേഹം സംസ്കരിക്കും. . എം.ഐ.യു.പി സ്‌ക്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവദ സുഖംപ്രാപിച്ചുവരുന്നു. മറ്റൊരു മകള്‍ അനാമിക മൈസൂരില്‍ പഠിക്കുകയാണ്.
