വൈ. യുനാഫിന്: പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമർപ്പിച്ചു

വൈ. യുനാഫിന്: പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമർപ്പിച്ചു

കൽപ്പറ്റ : ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗ്ഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമുദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള പുരസ്കാരദാനവും കൽപ്പറ്റയിൽ നടന്നു. ഉരുൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചൂരൽമല കാരുണ്യ റെസ്ക്യൂ ടീം അംഗവും സിവിൽ ഡിഫൻസ് വോളണ്ടിയറുമായ വൈ യുനാഫിനാണ് ഈ വർഷത്തെ പുരസ്കാരം . കൽപറ്റ ആനപ്പാലം ജംഗ്ഷനിൽ നടന്ന പരിപാടി അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുരസ്കാര സമർപ്പണവും നടത്തി. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ അധ്യക്ഷനായിരുന്നു. കൽപ്പറ്റ നഗര സഭാ ചെയർമാൻ അഡ്വ. ടി.ജെ.ഐസക്, അഡ്വ. പി. ചാത്തുക്കുട്ടി, എൻ. ഒ ദേവസ്സി,, പി.കെ. അയൂബ്, കെ.പി. ബഷീർ ,, പി.കെ. ബഷീർ, കൗൺസിലർ ഷിബു, കുഞൂട്ടി, ഗഫൂർ താനേരി, പി.ടി. നാസർ, വി.വി.സലീം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *