പടിഞ്ഞാറത്തറ : ഉമ്മുൽ ഖുറ അക്കാദമിയിൽസാംസ്‌കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റും നടന്നു.മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചടങ്ങിൽ ആദരിച്ചു. ഉമ്മുൽ ഖുറയുടെ ഉപഹാരം കിലെ മെമ്പർ പി. കെ അനിൽകുമാർ കൈമാറി.ഉമ്മുൽ ഖുറ അക്കാദമി ജനറൽ സെക്രട്ടറി പി മജീദ് സഖാഫി അധ്യക്ഷത വഹിച്ചു.ഹനീഫ സഖാഫി, റഷീദ് സി. കെ, ഉവൈസ് കെ, ശാഹുൽ ഹമീദ്, ആരിഫ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.
