കെ. എം.സി.ടി. എഞ്ചിനീയറിംഗ് കോളജിന്റെ എൻ.എസ്.എസ്.സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

കെ. എം.സി.ടി. എഞ്ചിനീയറിംഗ് കോളജിന്റെ എൻ.എസ്.എസ്.സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

നെല്ലിപ്പൊയിൽ : നാഷണൽ സർവീസ് സ്കീം ന്റെ ഭാഗമായി കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾക്കായി സെൻ തോമസ് എൽ പി സ്കൂളിൽ കോളേജ് അധ്യാപകരായ പി.ഓ നിഷിദ , അസിസ്റ്റന്റ് പി. ഓ ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ സപ്ത ദിന ക്യാമ്പ് 21-12-2024 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഡോ :കലൈസൽവൻ സർ( മെക്കാനിക്കൽ ഡിപ്പാർട്ട്മെൻറ് എച് ഓ ഡി ) സാന്നിധ്യത്തോടെ സമാപിച്ചു.

ക്യാമ്പ് ന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഐസ് ബ്രേക്കിങ് , ഹെൽത്ത് സാനിറ്റേഷൻ , പാലിയേറ്റീവ് ക്ലാസ്, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ എൻഎസ്എസ് വിദ്യാർത്ഥികൾ ബണ്ട് കെട്ടുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും പെയിന്റ് അടിക്കുകയും മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *