കല്‍പ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമപ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍. ടി.ജോയി അദ്ധ്യക്ഷത വഹിച്ചു. ഡിടിപിസി മെമ്പർ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ ഡിറ്റിപിസി മാനേജർ പി പി പ്രവീൺ, ഫിനാൻസ് മാനേജർ വി.ജെ ഷിജുവനിതാ വിങ്ങ് സംസ്ഥാന പ്രസിഡണ്ട്, ശ്രീജ ശിവദാസ്, ഡോ. മാത്യൂ തോമസ്, സി.രവീന്ദ്രൻ, സി വി വർഗീസ്, കെ.ടി. ഇസ്മായിൽ, എൻ വി അനിൽകുമാർ, എൻ പി ഷിബി,അജിത്ത് പി.വി., ജോയി സെബാസ്റ്റ്യൻ, അസ്ലം ബാവ, നിസാർ ദിൽവേ, ഓമന കുട്ടൻ, സേവ്യർ കരണി,റോബി ചാക്കോ, സാലി കൽപ്പറ്റ,ഷാജി കല്ലട, സന്തോഷ് എക്സൽ, കെ. സി അൻവർ , സിജിത്ത് ജയപ്രകാശ്, ബിന്ദു രത്നൻ, അമ്പിളി കൽപ്പറ്റ ടി.ബി. നാസർ തുടങ്ങിയവർ സംസാരിച്ചു.ജനുവരി ഒന്നിന്ന് ആരംഭിച്ച് ആറ് മാസം നീണ്ടു നില്ക്കുന്ന ഇവന്റുകളും സമ്മാന പദ്ധതികളും അടങ്ങുന്നതാണ് വയനാട് ഫെസ്റ്റ്.