കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അവകാശ സംരക്ഷണത്തിനായി രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അവകാശ സംരക്ഷണത്തിനായി രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി

കൽപ്പറ്റ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ് എസ്.പിയു ) വയനാട് ജില്ലാ കമ്മിറ്റി ബ്ലോക്ക് തല പ്രകടനവും ധർണ്ണയും നടത്തി. കൊല്ലത്ത് ചേർന്ന കെ.എസ്.എസ്.പി.യു 32-ാം സംസ്ഥാന സമ്മേളന തീരുമാനപ്രകാരം സർവ്വീസ് പെൻഷൻകാർ അഭിമുഖീകരിക്കുന്ന അടിയന്തിര ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനായാണ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തിയത്. കേരള മുഖ്യമന്ത്രിക്കും ജില്ലാതലത്തിൽ ജില്ലാ കളക്ട‌ർമാർക്കും അവകാശപത്രിക സമർപ്പിച്ചിരുന്നുവെങ്കിലും യാതൊരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. രണ്ടാംഘട്ട പ്രക്ഷോഭം എന്ന നിലയിലാണ് മനുഷ്യാവകാശ ദിനത്തിൽ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രകടനവും ധർണ്ണയും നടത്തിയത്. 2024 ജൂലൈയിൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക., പെൻഷൻ പരിഷ്‌കരണത്തിൻ്റെ അവശേഷിക്കുന്ന ഒരു ഗഡു അനുവദിക്കുക., ക്ഷാമാശ്വാസ കുടിശികകൾ ഒറ്റത്തവണയായി നൽകുക.,19% ക്ഷാമാശ്വാസ ഗഡുക്കൾ അടിയന്തിരമായി അനുവദിക്കുക., പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുക., PFRDA നിയമം റദ്ദുചെയ്യുക., 70 വയസ്സ് കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക.,. മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക., മെഡിസെപ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കുക., 20 വർഷം സർവ്വീസിന് പൂർണ്ണ പെൻഷൻ അനുവദിക്കുക., എക്സ്ഗ്രേഷ്യ പെൻഷൻകാർക്ക് മറ്റ് പെൻഷൻകാർക്കനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക., കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. കലക്ട്രേറ്റ് ധർണ്ണ പ്രസിഡണ്ട് കെ.പി. നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു സെക്രട്ടറി എം.ജി. രാജൻ, ട്രഷറർ ഇ.കെ.ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. കൽപ്പറ്റ: സിവിൽ സ്റ്റേഷൻ, മാനന്തവാടി: ട്രഷറി ബത്തേരി: മിനി സിവിൽ സ്റ്റേഷൻ, പനമരം: വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു സമരം.

Leave a Reply

Your email address will not be published. Required fields are marked *