കേരള മാസ്റ്റേഴ്സ് അറ്റ്ലറ്റിക് അസോസിയേഷൻന്റെ ഭാഗമായി നടക്കുന്ന ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് നടക്കും

കേരള മാസ്റ്റേഴ്സ് അറ്റ്ലറ്റിക് അസോസിയേഷൻന്റെ ഭാഗമായി നടക്കുന്ന ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് നടക്കും

കൽപ്പറ്റ : കേരള മാസ്റ്റേഴ്സ് അത് ലറ്റിക്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 43 – മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത് നടക്കും.. ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതിന് മുന്നോടിയായി വയനാട് ജില്ലയിലെ മാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടായ്മ നവംബർ 3 – ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ മരവയലിലെ ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വയസ്സിന് മുകളിൽ പ്രായമുള്ള 5 വയസ് വ്യത്യാസത്തിലുള്ള ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. 2025 ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ കേരളത്തിൽ തന്നെ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലേക്കുള്ള സംസ്ഥാന ടീമിലേക്കുള്ള യോഗ്യത മത്സരങ്ങളാണ് 16,17 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്നത്. വയനാട് ജില്ലാ കൂട്ടായ്മയിൽ പങ്കെടുക്കാനുള്ളവർ 9745530209, 9947 26 1127 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ജില്ലാ സെക്രട്ടറി ഹനീഫ കല്ലങ്കോടൻ, എൻ . മാത്യു, വി. ആർ. വനജ കുമാരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *