ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ് : കടുവാ കുടുംബ ദൗത്യത്തിന് പേരിട്ടു

ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ് : കടുവാ കുടുംബ ദൗത്യത്തിന് പേരിട്ടു

കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിലെ കടുവാ കുടുംബത്തെ പിടികൂടാനുള്ള ദൗത്യത്തിന് പേരിട്ടു. ഓപ്പറേഷൻ റോയൽ സ്ട്രൈപ്സിന് നേതൃത്വം കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട്ടിലെത്തി. ദൗത്യം വിജയിച്ചാൽ രാജ്യത്തിന്റെ പ ചരിത്രത്തിലാദ്യമെന്ന് വനം വകുപ്പ്. ദൗത്യം ഏറെ വെല്ലുവിളി നിറഞതെന്നും വനം വകുപ്പധികൃതർ. എട്ട് വയസ്‌ പ്രായമായ അമ്മ കടുവക്കൊപ്പം മൂന്ന് കുട്ടികളാണ് ചുണ്ടേൽ ആനപ്പാറയിൽ കൊല്ലി പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഡിസംബറിൽ വയനാട് ചുരത്തിലാണ് ഇവയെ ആദ്യമായി കാണുന്നത്. ഇപ്പോൾ കുഞ്ഞുങ്ങൾ വളർന്ന് ഒരു വയസ് പ്രായമായെങ്കിലും സ്വന്തമായി ഇര തേടാൻ പ്രാപ്തിയായിട്ടില്ല. രാജ്യത്ത് ഇതിന് മുമ്പ് കർണാടകയിലെ മൈസൂര് ഡിവിഷനിലാണ് സമാനമായ രീതിയിൽ അമ്മ കടുവയെയും കുഞ്ഞുങ്ങളെയും കൂട്ടിലാക്കിയിട്ടുള്ളതെങ്കിലും മൂന്ന് കുഞ്ഞുങ്ങളെയടക്കം പിടികൂടുന്ന ദൗത്യം രാജ്യത്ത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ലോക ശ്രദ്ധ പതിയുമെന്നുള്ളതിനാൽ അതീവ സൂക്ഷ്മതയോടെയും ക്ഷമയോടെയുമാണ് ദൗത്യം നടപ്പിലാക്കുന്നതെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമൻ പറഞ്ഞു. ഓപ്പറേഷൻ റോയൽ സ്ട്രൈപ്പ്സ് എന്ന് പേരിട്ട ഈ ദൗത്യത്തിന് വളരെ വിദഗ്ധരായ ഉദ്യോഗസ്ഥരാണ് നേതൃനിരയിൽ ഉള്ളത്. ചുണ്ടേൽ ആനപ്പാറയിലെ കടുവാ ദൗത്യത്തിന് നേതൃത്വം വഹിക്കാൻ ഉത്തര മേഖല സി സി എഫ്. കെ.എസ്. ദീപ, ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. അരുൺ സക്കറിയ തുടങ്ങിയവർ ചുണ്ടേലിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *