ബത്തേരി : നായ്ക്കട്ടി മാതമംഗലം സ്വദേശി പാലക്കുനിയിൽ മൂസയുടെ മകൻ സജീർ 38 ആണ് ഇന്നലെ ഫുട്ബോൾ കളിക്കുന്നതിനിടെ മരിച്ചത്. ബത്തേരി സലാല മൊബൈൽസിൻ്റെ പാർട്ണർ ആണ് മരിച്ച സജീർ. ആർട്ടിസ്റ്റ് അഗ്നി റഷീദ് സഹോദരനാണ്. ശനിയാഴ്ച രാവിലെ സെൻമേരിസ് കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വൈകിട്ട് 5. 30ന് നായ്ക്കട്ടി ജുമാ മസ്ജിദ് പള്ളിയിൽ നടക്കും.