പുൽപ്പള്ളി : പശുവിനെ വീണ്ടും കടുവ ആക്രമിച്ചു. പുൽപ്പള്ളി, കാപ്പികുന്ന് മാറാച്ചേരിയിൽ എൽദോസിന്റെ അഞ്ചുവയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടുവ പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുക യാണുണ്ടായത്. വീടിനടുത്ത വഴിയിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെ പാഞ്ഞെത്തിയ കടുവ ഗർഭിണിയായ പശുവിനെ ആക്രമിക്കുകയായിരുന്നു.പശുവിന് ഗുരുതരമായി പരിക്കേറ്റു. ഈ പ്രദേശത്ത് മുമ്പും കടുവയുടെ ആക്രമണം പലതവണ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.വനപാലകർ സ്ഥലത്തെത്തി.,
