കൽപ്പറ്റ : ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ വിമൻ ചേംബർ .ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്താനായി വിമൻ ചേംബർ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് സംഘടിപ്പിക്കുന്നു. മേപ്പാടി സെയിന്റ് ജോസഫ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ 28 ആണ് ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള വിദഗ്ധർ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ,സെക്രട്ടറി എം.ഡി ശ്യാമള എന്നിവർ വാർത്ത സമ്മേളത്തിൽ അറിയിച്ചു. ആറു സെഷനുകളിലായി പതിനഞ്ചോളം വിദദ്ധർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ഐ.ഐ.ടി മണ്ഡി, ഹിമാചൽപ്രദേശ്, റിലയൻസ് ഫൗണ്ടേഷൻ ന്യൂഡൽഹി, ഹാബിറ്റാറ്റ് ടെക്നോളജീസ് , കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ( സി.ഐ.ഐ )തുടങ്ങിയായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് വരെയാണ് കോൺക്ലേവ് നടക്കുക. കേന്ദ്രമന്തി ജോർജ്ജ് കുര്യൻ, ടി സിദ്ധീക്ക് എം.എൽ.എ , ജില്ല കളക്ടർ ഡി ആർ മേഘ ശ്രീ , റീലിയൻസ് ഫൗണ്ടേഷൻ മേധാവി അനിമേഷ് പ്രകാശ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ , കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നോർത്ത് നോർത്ത് കേരള സോണൽ ചെയർമാൻ സന്തോഷ് കാമത്ത് , ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വേക്കേറ്റ് വി.പി.എൽദോ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, ഫാദർ എബ്രഹാം സണ്ണി , സെന്റ് ജോസഫ് യു പി സ്കൂൾ സിസ്റ്റർ ലീന എന്നിവർ ഉത്ഘാടന പരിപാടിയിൽ പങ്കെടുക്കും വിവിധ സെഷനുകളിൽ അതാതു മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികൾ പങ്കെടുക്കും . സന്തോഷ് കാമത്ത് , ജി.ശങ്കർ , രാജേഷ് കൃഷ്ണൻ , ആൽവിൻ കെന്റ്, ഡോക്ടർ ഷാനവാസ് പള്ളിയാൽ , ഡോക്ടർ ഗോപകുമാരൻ കർത്ത, മോഹൻരാജ്, വിഷ്ണുദാസ്, പി.യു.ദാസ്, എന്നിവർ പങ്കെടുക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ മണ്ഡി ഐ.ഐ.ടി യിൽ നിന്നുള്ള സയന്റിസ്റ്റുകൾ ഉരുൾപൊട്ടൽ പ്രവചിക്കാനുള്ള സാങ്കേതിക വിദ്യകൾ കോൺക്ലേവിൽ പരിചയപ്പെടുത്തും. രാജ്യത്ത് ഉരുൾപൊട്ടൽ സാധ്യത വിവിധ പ്രദേശങ്ങളിൽ ഐ.ഐ.ടി മണ്ഡി സ്ഥാപിച്ചിട്ടുള്ള ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനത്തെ കുറിച്ച് ഡോക്ടർ വരുൺ ദത്ത് , ഡോക്ടർ കെ.വി ഉദയ് എന്നിവർ സദസ്സിനെ പരിചയപ്പെടുത്തും. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംഥാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അത്യധുനിക ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വയനാട്ടിലെ പരിസ്ഥിതി ലോല മേഖലകളിൽ സ്ഥാപിക്കാൻ വിമൻ ചേംബർ ഒരുങ്ങുകയാണെന്നു പ്രസിഡന്റ് ബിന്ദു മിൽട്ടൺ പറഞ്ഞു. ഇത് സംബന്ധിച്ച് ഐ.ഐ.ടി മണ്ഡി യുമായി വിമൻ ചേംബർ ധരണയിൽ എത്തി കഴിഞ്ഞു. ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പത്തു പ്രദേശങ്ങളിൽ ലാൻഡ് സ്ലൈഡ് ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കാനാണ് വിമൻ ചേംബർ ലക്ഷ്യമിടുന്നത്.കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ് ആർ ഫണ്ടുകൾ വഴിയാകും ഇതിനുള്ള തുക കണ്ടെത്തുക. കേരളത്തിനകത്തും പുറത്തുമുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഇതിനായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്ന് പ്രസിഡന്റ് ബിന്ദു മിൽട്ടൺ പറഞ്ഞു.ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണ മേഖലകളിൽ സ്വീകരിക്കേണ്ട മാതൃകകൾ ജി ശങ്കർ കോൺക്ലേവിൽ വ്യക്തമാക്കും. കോൺക്ലേവുമായി ബന്ധപ്പെട്ട നടക്കുന്ന മാധ്യമ സെഷനിൽ മധ്യപ്രദേശിലെ എം.സി.എൻ ജേർണലിസം യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ ഡോക്ടർ കെ.ജി സുരേഷ് മുഖ്യപ്രഭാഷണം പങ്കെടുക്കും. അനഘ , ദീപക് മോഹൻ, സി.വി ഷിബു, സുർജിത്ത് അയ്യപ്പത്ത്, റോബിൻ മാത്യു, ഷെഫിഹ് ഇളയിടത്ത് , നവീൻ മോഹൻ, അർജുൻ എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേനത്തിൽ ,പ്രസിഡന്റ് ബിന്ദു മിൽട്ടൺ സെക്രട്ടറി എം.ഡി ശ്യാമള, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, പാർവതി വിഷ്ണു ദാസ് എന്നിവർ പങ്കെടുത്തു .