സുൽത്താൻ ബത്തേരി : സർക്കാർ ജീവനക്കാരെ ശത്രുക്കളായി കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ ആവശ്യപ്പെട്ടു കേരള എൻ ജി അസോസിയേഷന്റെ സുൽത്താൻബത്തേരി ബ്രാഞ്ച് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സർക്കാർ പദ്ധതികൾ നടപ്പിലാക്കി സർക്കാരിൻറെ ഒപ്പം ചേർത്ത് നിർത്തേണ്ട ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് അവർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന രീതിയാണ് സർക്കാർ തുടർന്നു പോകുന്നതെന്നും, കലാകാലങ്ങളായി സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ് എന്നും, സംസ്ഥാന സർക്കാർ സർവീസിന്റെ ആകർഷകത ഇല്ലാതാക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നാലു വർഷങ്ങളായി ജീവനക്കാർക്ക് അവരുടെ സറണ്ടർ മരവിപ്പിച്ചിട്ട്, കേന്ദ്ര സർക്കാർ നൽകുന്നതനുസരിച്ച് നൽകിവരുന്ന DA കുടിശ്ശികയായിട്ട് വർഷങ്ങളായി ഇതുവരെയായും 19 ശതമാനം ഡിഎ കുടിശികയാണ് നൽകാനുള്ളത്. സുൽത്താൻബത്തേരി ബ്രാഞ്ചിന്റെ 43 ആം വാർഷിക സമ്മേളനം ബ്രാഞ്ച് പ്രസിഡണ്ട് അബ്ദുൾ ഗഫൂർ പി അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എ മുജീബ്, ജില്ലാ സെക്രട്ടറി പി ജെ ഷൈജു, ജില്ലാ ട്രഷറർ കെ ടി ഷാജി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് സെബാസ്റ്റ്യൻ, ES ബെന്നി, ആർ ചന്ദ്രശേഖരൻ, ആർ രാപ്രമോദ്, കെ ആർ രതീഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാര വാഹികളായി എൻ എ അബ്ദുൾ ഗഫൂർ പ്രസിഡന്റ്, സെക്രട്ടറി പ്രതീഷ് കെ ആർ, ട്രഷറർ സുരേന്ദ്രബാബു എന്നിവരെ തെരഞ്ഞെടുത്തു
