കൽപ്പറ്റ : ഹേമ കമ്മീഷൻ റിപ്പോർട്ടിന് തുടർച്ചയായ ഒട്ടനവധി സ്ത്രീപീഡന പരാതികളാണ് മുകേഷിനെതിരെ ഉയരുന്നത്. പാർട്ടിയും സർക്കാരും സംരക്ഷണത്തിനുണ്ട് എന്ന ബലത്തിൽ ജനാധിപത്യ വ്യവസ്ഥയെ പല്ലിളിച്ചു കാണിക്കുകയാണ് മുകേഷ്. ഈ സ്ത്രീവിരുദ്ധ സർക്കാരിനെതിരെ വയനാട് ജില്ല മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ അജിത അധ്യക്ഷത വഹിച്ചു
മേഴ്സി സാബു,നിത്യാ ബിജു കുമാർ, ഉഷ തമ്പി. സന്ധ്യാ ലിഷു, മൈമൂന, കെ. മിനി, ഡോളി ജോസ്, ഒ.ജെ. ബിന്ദു ,ഉഷ രാജേന്ദ്രൻ, ശാന്തി സുനിൽ, മിനി സാജു, മേഴ്സി ബെന്നി,ശാരദമണി , ബ്ലോക്ക് പ്രസിഡണ്ടുമാർ, മണ്ഡലം പ്രസിഡണ്ടുമാർ, ബ്ലോക്ക്,മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
