ലക്കടി ഉപവൻ റിസോർട്ടിൽ

ലക്കടി: വയനാട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികളോടെപ്പം പ്രദേശവാസികൾക്കും പുതുവർഷം ആഘോഷിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ലക്കടി ഉപവൻ റിസോർട്ടിൽ. പ്രളയാനന്തരം തകർന്നടിഞ്ഞ ജില്ലയിലെ ടൂറിസം മേഖല അല്പം ആശ്വാസം കണ്ടെത്തിയിരിക്കുന്നത് ഈ പുതുവർഷത്തോടനുബന്ധിച്ചാണ്. ജില്ലയിലെ മിക്ക റിസോർട്ടുകളിലും, ഹോംസ്റ്റേകളിലും, ചെറുകിട ഹോട്ടലുകളിലുമെല്ലാം സഞ്ചാരികളുടെ പ്രവാഹമാണ്. വയനാട് ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളെല്ലാം അല്പം ഉണർന്ന് വരുന്ന ഈ സാഹചര്യത്തിൽ. പ്രദേശവാസികളെ ക്കുടി ഉൾപ്പെടുത്തി അതി വിപുലമായ ആഘോഷ പരുപാടിയാണ് റിസോർട്ടിൽ ഒരുക്കിയിരിക്കുന്നത്.
കാർഷിക മേഖല കഴിഞ്ഞാൽ പിന്നെ ജില്ലയുടെ പ്രധാന വരുമാനമാർഗം ടൂറിസം മേഖലയ്ക്കാണ്. എന്നാൽ ഈ കഴിഞ്ഞ പ്രകൃതിദുരന്തം വിതച്ച വിനാശത്തിൽ മാനസികമായി തകർന്ന ജില്ലയിലെ ജനങ്ങൾക്ക് ഈ പുതുവർഷ ആഘോഷം ഒരു പുത്തൻ അനുഭവമായിരിക്കും. മുൻ വർഷങ്ങളിൽ ഇത്തരം ആഘോഷങ്ങൾ സഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ഡിസംബർ 31 ന് വൈകിട്ട് ഏഴുമണിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ഇതിന്റെ ഭാഗമായി കൂറ്റൻ നക്ഷത്രം റിസോർട്ടിൽ ഒരുക്കിയിരിക്കുന്നു. കോണ്ടിനന്റൽ, ചൈനീസ്, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, തുടങ്ങി 25 ഓളം വ്യത്യസ്ത വിഭവങ്ങളടങ്ങിയ പ്രത്യേക ഡിന്നറും കൂടാതെ നാടൻ കലാരൂപമായ അമ്മൻകുടവും ,ശേഷം രാത്രി പന്ത്രണ്ട് മണി വരെ നീളുന്ന സംഗീത നിശയും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വളരെ മിതമായ നിരക്കിലാണ് പ്രവേശനം .മുൻകൂറായി പണമടച്ച് ബുക്ക് ചെയ്യുന്നവർക്കാണ് അവസരം. പ്രതിസന്ധികളിലൂടെ കടന്നു വരുന്ന വയനാട്ടിലെ നിവാസികൾക്ക് എല്ലാം മറന്ന് ഈ പുതുവർഷത്തെ ആഘോഷമാക്കി മാറ്റാൻ സാധിക്കുമെന്ന് റിസോർട്ട് മാനേജർ കെ. ടി.രഞ്ജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*