സെഫീദ സെഫി
ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന ഇന്നത്തെ തലമുറയെ ഞെട്ടിച്ച് കൊണ്ടാണ് നമ്മളറിയാതെ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലും അപകടം വിതയ്ക്കുന്നുണ്ടെന്ന് വിയന്ന മെഡിക്കല്‍ സര്‍വകശാലയിലെ നടത്തിയ ഒരു പഠനത്തിലൂടെ ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്.
നമ്മുടെ പ്രതിരോധശേഷിയെ തന്നെ തകര്‍ക്കും വിധം മാരകമായ പ്ലാസ്റ്റിക് നമ്മളിലേക്ക് എത്തുമെന്നു വിശ്വസിച്ചിരുന്നില്ലായെന്നും എന്നാല്‍ അതു സംഭവിച്ചിരിക്കുന്നുവെന്നും ഗവേഷണത്തിനു നേത്യത്വം നല്‍കിയ ഡോക്ടര്‍ ഫിലിപ്പ് പറയുന്നത്. മനുഷ്യ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന  ഏറ്റവും ചെറിയ മൈക്രോപ്ലാസ്റ്റിക് അംശങ്ങള്‍ രക്തകുഴുകളില്‍ പ്രവേശിക്കാന്‍പോലും സാധ്യതയുള്ളതായും അദേഹം പറഞ്ഞു.
പഠനത്തിന്റെ ഭാഗമായി നൂറുകണക്കിന് മനൂഷ്യരില്‍ നിന്ന് ശേഖരിച്ച വിസര്‍ജ്യങ്ങളാണ് പഠനത്തിനായി പരിശോധിച്ചത്.യു.കെ, ഫിന്‍ലന്‍ഡ്,ഓസ്‌ട്രേലിയ,ഇറ്റലി,ജപ്പാന്‍ എന്നിവിടങ്ങളിലായിരുന്നു ടെസ്റ്റില്‍ പങ്കെടുത്തവരില്‍ അധികവും.ഒന്‍പതുതരം പ്ലാസ്റ്റിക് അംശങ്ങളാണ് മിക്കവരിലും കണ്ടെത്തിയത്. ഇതില്‍ polypropylene,polyethylene-terephthalate(PET)എന്നിവയാണ് കൂടുതലും കണ്ടെത്തിയത്.മല്‍സ്യം കഴിക്കുന്നത് വഴിയോ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് വഴിയോ ആകാം പ്ലാസ്റ്റിക് മനുഷ്യരിലേക്ക് എത്തുന്നത് എന്നാണ് ഗവേഷകര്‍ കരുതുന്നത്.
ലോകത്താകമാനം ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്റികില്‍ 2 മുതല്‍ 5 ശതമാനം വരെ കടലില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.കടല്‍ മല്‍സ്യങ്ങളില്‍ ഇവയുടെ സാനിധ്യം കണ്ടെത്തീട്ടുണ്ട്.മനുഷ്യന്‍ വലിയോരു ജാഗ്രതാ നിര്‍ദേശം കുടിയാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*