മാനന്തവാടി : 63-ാമത് സ്കൂൾ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ (ജനറൽ )തലത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി കിരീടം ചൂടിയ മാനന്തവാടി എംജിഎം സ്കൂൾ പ്രതിഭകൾക്കും അധ്യാപർക്കും സ്കൂൾ മാനേജ്മെൻ്റിനും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ സ്വീകരണം നൽകി ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ മാത്യു സക്കറിയ മെമൻ്റോ ഏറ്റുവാങ്ങി .മാനന്തവാടി വ്യാപാര ഭവനിൽ നടത്തിയ സ്വീകരണ പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ എൻ പി ഷിബി,എം വി സുരേന്ദ്രൻ, സാബു ഐപ്പ് വിലാസിനി റജീന , എൻ വി അനിൽകുമാർ ,കെ ഷാനു ,ഇ എ നാസിർ,ജോൺസൺ ജോൺ,സി കെ സുജിത്ത് എം ബഷീർ,റോബി ചാക്കോ,ഹുസൈൻ കുഴിനിലം, കെ എം ഷിനോജ് എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പാൾ മാത്യു സക്കറിയ മറുപടിപ്രസംഗം നടത്തി.