ഭോപ്പാല്‍ : മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ 'ഓപ്പറേഷന്‍ ലോട്ടസ്' നടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. മൂന്ന് എംഎല്‍എമാരും ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രി കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തി. ശരദ് കൗള്‍, സഞ്ജത് പഥക്, നാരായണ്‍ ത്രിപാഠി എന്നിവരാണ് രാത്രി കമല്‍നാഥിനെ കണ്ടത്. മയ്ഹറില്‍നിന്നു എംഎല്‍എയായ ത്രിപാഠി രാജിവച്ചതായും അഭ്യൂഹങ്ങളുണ്ട്. മൂന്ന് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപി ശ്രമങ്ങള്‍ പൊളിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതിനിടെ മധ്യമപ്രദേശില്‍ ഓപ്പറേഷന് ലോട്ടസ് ഫലപ്രദമാക്കാനുളള തന്ത്രങ്ങള്‍ ഡല്‍ഹിയില്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിന്റെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് അരവിന്ദ് മേനോന്‍, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ കമല്‍നാഥിനെതിരെ രംഗത്തുവരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 35 എംഎല്‍എമാരെങ്കിലും ഈ വിഭാഗത്തിലുണ്ട്. അത്തരമൊരു സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ................
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി