104 പിന്നിട്ട തോലൻ കുഞ്ഞബ്ദുള്ള അബ്ദുള്ള ഹാജിയെ ‘ആയുഷ്’ ആദരിച്ചു

104 പിന്നിട്ട തോലൻ കുഞ്ഞബ്ദുള്ള അബ്ദുള്ള ഹാജിയെ ‘ആയുഷ്’ ആദരിച്ചു

വെള്ളമുണ്ട : നൂറ്റിനാല് വയസ്സ് പിന്നിട്ട വെള്ളമുണ്ട എട്ടേനാല് തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ വെള്ളമുണ്ട ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദീർഘകാലം കട്ടയാട് സിറ്റി മഹല്ല് ഭാരവാഹിയായി പൊതു രംഗത്തുണ്ടായിരുന്ന ഹാജി ഇന്നും ആരോഗ്യ ദൃഡ ഗാത്രതയോടെ നാട്ടിലും കുടുംബത്തിലും നിറ സാന്നിധ്യമായി തുടരുന്നു.മൂന്ന് ഭാര്യമാരുള്ള കുഞ്ഞബ്ദുള്ള ഹാജിക്ക് 21 മക്കളാണ്.
പേരമക്കളും മരുമക്കളുമായി
നൂറ്റി എഴുപതോളം പേരും നിലവിലുണ്ട്.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, പഞ്ചായത്ത്‌ അംഗം അബ്ദുള്ള കണിയാംകണ്ടി, ഡോ.മനു വർഗീസ്, ഡോ. ജൈസിന തുടങ്ങിയവർ സംബന്ധിച്ചു.

ഔപചാരിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഇല്ലാതിരുന്നിട്ടും നന്നായി എഴുതാനും വായിക്കാനുമുള്ള കഴിവ് സ്വമേധയാ ഉണ്ടാക്കിയ
ഹാജിക്ക കൃഷിയും കച്ചവടവുമെല്ലാം നന്നായി കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴും കേൾവിക്കോ കാഴ്ചയ്ക്കോ
കാര്യമായ പ്രയാസങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *