മാനന്തവാടി : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഗോത്ര വിഭാഗത്തിലെ തൊഴിലാളിയെ സഹ പ്രവർത്തകർ ആദരിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട ഒഴുക്കൻ മൂല ഉണ്ടാടി ഉന്നതിയിലെ ലീലയെയാണ് സഹപ്രവർത്തകർ തൊഴിലിടത്തിൽ ആദരിച്ചത്. ആറാം വാർഡിൽ ഇതിനോടകം പത്തിലധികം പേർ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയിരുന്നു. തൊഴിലാളികൾ ലഡു വിതരണവും നടത്തി.