തിരുവനന്തപുരം : ആലിൻ ഷെറിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്:റോഡപകടത്തില്‍ ജീവൻ നഷ്ടമായ പൊന്നോമനയുടെ അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കള്‍.10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങള്‍ അഞ്ച് പേർക്കാണ് പുതുജീവൻ നല്‍കുന്നത്.പോലീസ് അകമ്പടിയോടെ അവയങ്ങളുമായി പത്തരക്ക് തിരുവനന്തപുരത്ത് എത്തി.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകളാണ് ആലിൻ ഷെറിൻ എബ്രഹാം.റോഡപകടത്തെ തുടര്‍ന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്.തുടർന്ന് മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ രക്ഷിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന് ഷെറിന്.
തങ്ങളുടെ മകള്‍ നഷ്ടമായ ദുഖത്തിനിടയിലും അവളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാൻ സന്മനസ് കാണിച്ചിരിക്കുകയാണ് ആ ദമ്പതികള്‍.വൃക്കയും,കരളും,ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്.ആലിന് ഷെറിന്റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി.ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. കൊച്ചിയില്‍ നിന്നും റോഡ് മാർഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു.കുഞ്ഞ് ജീവൻ പൊലിഞ്ഞ തീവ്ര ദുഖത്തിന്റ ഇടയിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിന് ആ മാതാപിതാക്കള്‍ എടുത്ത വലിയ തീരുമാനത്തിന് കേരളമൊന്നാകെ നന്ദി അറിയിച്ചു.രാത്രി 7.13-നാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത് 3 മണിക്കൂർ കൊണ്ടാണ് 200 കിലോമീറ്റർ പിന്നിട്ട് തിരുവനന്തപുരം കിംസ് ആശുപത്രി,എസ്. ഐ.ടി.ആശുപത്രി,ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അവയങ്ങൾ എത്തിച്ചത്’.
