കൽപ്പറ്റ : ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം – ACT WELL എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു.വയനാട് സബ് കലക്ടർ അതുൽ സാഗർ ഐ എ എസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.ആരോഗ്യ വണ്ടിയുടെ അകമ്പടിയോട് കൂടി ആയുഷ് വകുപ്പിലെ 300 ഓളം ജീവനക്കാർ ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശം ഉൾകൊള്ളുന്ന ടീഷർട്ട് ധരിച്ച് പങ്കെടുത്ത ഈ പരിപാടി പൊതുജനശ്രദ്ധ ഏറെ ആകർഷിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിൻ്റെ ആവശ്യകത മനസിലാക്കുവാനും വാക്കത്തോൺ പ്രചോദനമായി.
