കൽപ്പറ്റ : തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം ലംഘിച്ചാല്‍ 10,000 രൂപ മുതല്‍ പിഴ ചുമത്തുമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഹര്ഷന് പറഞ്ഞു. ഹരിതചട്ട ലംഘനം നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ മൂന്ന് പേര് അടങ്ങുന്ന ഒരു ടീമിനെയും തദ്ദേശ സ്ഥാപന പരിധിയില്‍ നോല്‍ പേര് അടങ്ങുന്ന 26 ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.