കെല്ലൂർ : വയനാട് ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച് തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ സംസാരിച്ചു.
