സ്വർണവില ഇന്നും കൂടി:ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

സ്വർണവില ഇന്നും കൂടി:ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കൽപ്പറ്റ : കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്.മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്.ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.ഡോളര്‍ സൂചിക ഇടിയുമ്പോള്‍ സ്വര്‍ണവില ഉയരുകയും ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയുകയുമാണ് ചെയ്യുന്നത്.ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ മറ്റ് പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഉയരും.അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും.ആവശ്യക്കാര്‍ കൂടുമ്പോള്‍ സ്വര്‍ണവില ഉയരും.അതുകൊണ്ടാണ് ഡോളര്‍ മൂല്യം താഴുമ്പോള്‍ സ്വര്‍ണവില ഉയരാനും ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില ഇടിയാനും കാരണം.കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാമിന് 14,010 രൂപയും.

ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,120 രൂപയും ഗ്രാമിന് 11,515 രൂപയുമാണ് ഇന്നത്തെ വില.ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,965 രൂപയും പവന് 71,720 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,720 രൂപയും പവന് 46,240 രൂപയുമാണ്.കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാമിന് 14,010 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിട്ടുണ്ട്.18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,120 രൂപയും ഗ്രാമിന് 11,515 രൂപയുമാണ് ഇന്നത്തെ വില.ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,965 രൂപയും പവന് 71,720 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,720 രൂപയും പവന് 46,240 രൂപയുമാണ് ഇന്നത്തെ വില.ഇന്നലെ 1,11,720 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്.വെളളിവിലയില്‍ ഇന്നും വ്യത്യാസം ഉണ്ടായിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിലെ വിലയായ ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുംതന്നെയാണ് ഇന്നും വെള്ളിവില.

Leave a Reply

Your email address will not be published. Required fields are marked *