സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനകീയ ബാങ്കായി നിലനിർത്തണം.എസ്.ബി.ടി.ആർ.എ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനകീയ ബാങ്കായി നിലനിർത്തണം.എസ്.ബി.ടി.ആർ.എ

കൽപ്പറ്റ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ജനകീയ ബാങ്ക് ആയി നിലനിർത്തണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയറീസ് അസോസിയേഷൻ വയനാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.അസോസിയേറ്റ് ബാങ്കുകളിൽ നൽകിവന്നിരുന്ന പല ആനുകൂല്യങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചതോടെ നിർത്തലാക്കിയത്‌ പ്രതിഷേധാർഹമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.സമ്മേളത്തിനോടപ്പം എസ് ബി ടി യുടെ 80 മത് സ്ഥാപക ദിനം ആചരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയറീസ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡണ്ട് കെ. എസ്.കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ് ബി ടി യുടെ മുൻ ഡയരക്ടർ ബോർഡ് അംഗവും എസ് ബി ടി ആർ എ യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.ടി.കോശി മുഖ്യാതിഥി ആയിരുന്നു.

എസ് ബി ടി ആർ എ യുടെ സെക്രട്ടറി കെ.പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.എസ്.ബി. ടി.ആർ.എ കോർഡിനേറ്റർ പ്രേംകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ഡപ്യൂട്ടി ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ,അസിസ്റ്റന്റ് സെക്രട്ടറി ബി.കെ.പ്രദീപ്,എൻ.കെ.സുരേന്ദ്രൻ,ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.പെൻഷൻ പരിഷ്കരണം ഉടനെ നടപ്പിലാക്കുക,സൗജന്യ ഇൻഷുറൻസ് പദ്ധതി എല്ലാ പെൻഷൻകാർക്കും നൽകുക,കോൺട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട് കൺഫർമേഷൻ തീയതി മുതൽ എസ് ബി ഐ പെൻഷൻകാരെ പോലെ എസ് ബി ടി കാർക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *