കൽപ്പറ്റ : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചു. അമേത്തി എംപി ശ്രീ കിശോരി ലാൽ ശർമ്മ ഫ്ലാഗ്ഗ് ഓഫ് ചെയ്ത പരിപാടിയിൽ ജെസിഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് ശിഖ നിധിൻ, സെക്രട്ടറി സംഗീത, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളന്റിയർ ലീഡ് മുഹമ്മദ് ബഷീർ, വയനാട് ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ് , സെക്രട്ടറി ശ്രീ ആരിഫ്, പ്രേംജിത് എന്നിവർ സംസാരിച്ചു.രാവിലെ എട്ടു മണിക്ക് സിവിൽ സ്റ്റേഷൻ പരിസരത്തിൽ നിന്ന് തുടങ്ങിയ റാലി പത്തുമണിയോടെ മുണ്ടേരി സ്കൂളിൽ സമാപിച്ചു.