സേവനമാതൃക തീർത്ത് എൻ.എസ്.എസ് യുവത

സേവനമാതൃക തീർത്ത് എൻ.എസ്.എസ് യുവത

മാനന്തവാടി : ഗവ.പോളിടെക്നിക്ക് കോളേജിലെ ഈ വർഷത്തെ എൻ. എസ്.എസ് സപ്ത ദിന ക്യാമ്പ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.ഡിസംബർ 25 മുതൽ 31 വരെ മാനന്തവാടി ഗവ.യു.പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തുരുമ്പെടുത്ത് ഉപയോഗിക്കാതിരുന്ന 1 ലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന ഫർണിച്ചറുകൾ ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉപയോഗ യോഗ്യമാക്കി.ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡുകളുടെ തരം തിരിക്കൽ,മാലിന്യ കൂമ്പരമായി കിടന്നിരുന്ന സ്ഥലങ്ങളുടെ വൃത്തിയാക്കൽ തുടങ്ങി മെഡിക്കൽ കോളേജിൽ മാതൃകാ പരമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ കാഴ്ചവെച്ചു.

മാനന്തവാടി ഗവ.യു.പി സ്കൂളിൽ തകർന്ന പാർശ്വ ഭിത്തിയുടെ പുനർ നിർമ്മാണം, പ്രി പ്രൈമറി വിഭാഗത്തിലെ വർണ കൂടാരത്തിന്റെ പെയിന്റിംഗ്, മാലിന്യ നിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങളും മാനന്തവാടി പരിസരത്തെ ഉന്നതികളിൽ പുനർവഴി – ബാക്ക് ടു സ്കൂൾ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേയും നടത്തി.ഒരു വർഷമായി കോളേജിലെ എൻ. എസ്.എസ് യൂണിറ്റ് നടത്തി വരുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും തുടർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്രയും നടത്തി.

വോളന്റീയർമാരുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ സമാഹരിക്കുന്ന മൈ ബർത്തഡേ ആൻ എൻ ലൈറ്റൻമെന്റ് ഭാഗമായി ശേഖരിച്ച പുസ്തകങ്ങൾ ജി. യു. പി സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.57 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, അധ്യാപകരായ ജിഷ്ണു ജയാനന്ദൻ,നീരജ് പി.ആർ, ധനിത എം.എ, വോളന്റീയർ സെക്രട്ടറിമാരായ അബിൻ കെ.ജെ,ശ്രിയ എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിന്റെ ഉദ്ഘാടനം മാനന്തവാടി നഗര സഭാ കൗൺസിലർ പി.കെ ഹംസയും സമാപന സമ്മേളനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജ സുധാകരനും ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ബിജു എം.ജെ അധ്യക്ഷത വഹിച്ചു. വർക്കി ടി.പി,ഷഫീഖ് ടി.പി,രെമിത എൻ. വി, സുബാഷ് പി.ടി,ബിന്ദു.കെ.കെ,അലൻസോ ജോബിൻ,ഷാന്റി റോയ്,അരുൺ ഇ.കെ,ഷമീന ടി. കെ,ദീപ,രാഹുൽ രമേശ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *