മില്ലുമുക്ക് : നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക,ജലത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന സൂക്ഷ്മ ജലസേചനം പി.ഡി.എം.സി മൈക്രിഗേഷൻ പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ് സ്പ്രിംഗ്ലർ) സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കർഷകർക്ക് ഈ പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റ് അംഗീകൃതനിരക്കിന്റെ 45% മുതൽ 55% വരെ പദ്ധതി നിബന്ധനകളോട് ധനസഹായമായി ലഭിക്കും.നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം,പമ്പിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പമ്പുകൾ എന്നിവക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം ധനസഹായം ലഭിക്കുന്നതാണ്.നിശ്ചിത മാതൃകയിലുള്ള അപേക്ഷകളുടെ പകർപ്പ് ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും,കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയുടെ കാര്യാലയത്തിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിങ് കാര്യാലയമയോ,അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം.Ph:9383471924/9383471925
