മീനങ്ങാടി : വിക്ടർ യൂഗോവിന്റെ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എല്ലാ ലൈബ്രറികളിലും പുസ്തക ചർച്ച സംഘടിപ്പിക്കും.1925 ലാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ എന്ന പേരിൽ വിക്ടർ യൂഗോവിന്റെ വിശ്വവിഖ്യാതമായ ലേ മിസ്റബിൾ എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ബത്തേരി താലൂക്കിലെ 100 ലൈബ്രറികളിൽ പാവങ്ങൾ അവതരിപ്പിക്കും.പുസ്തക ചർച്ചയുടെ താലൂക്ക് തല ഉദ്ഘാടനം മീനങ്ങാടി എസ്.എ മജീദ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു.കെ.കെ സനിൽ മാസ്റ്റർ പുസ്തകാ വിതരണം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി.എം നളരാജൻ അധ്യക്ഷത വഹിച്ചു.എം.എൻ ദിവാകരൻ,വി.പി സുമ,പി.ടി പ്രകാശ് എന്നിവർ സംസാരിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.എൻ ഷാജി സ്വാഗതവും ,മിനങ്ങാടി പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ അനൂപ് കുമാർ നന്ദിയും പറഞ്ഞു.
