പുഴയിൽ  കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി : കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ് മരിച്ചത്. മാനന്തവാടി ഫയർഫോഴ്സ് യൂണിറ്റ് എത്തി സുബൈറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ഇന്ന് വൈകുന്നേരം 3:15 ഓടെയായിരുന്നു സംഭവം. പെയിൻ്റിംഗ് തൊഴിലാളിയാണ്. കുളിക്കാനിറങ്ങിയപ്പോൾ ചളിയിൽ പൂണ്ടു പോകുകയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *