വൈത്തിരി : സി ഫോം രജിസ്‌ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരമാരെ താമസിപ്പിച്ചതിന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു.കൽപ്പറ്റ കൈനാട്ടി പട്ടർക്കടവൻ വീട്ടിൽ പി കെ ഫൈസ(32)ലിനെതിരെയാണ് ഫോറീനേഴസ് ആക്ട് പ്രകാരം കേസെടുത്തത്.വൈത്തിരി,പഴയ വൈത്തിരിയിലെ റോയൽ പ്ലാസ വയനാട് മിരാജ് എന്ന സ്ഥാപനത്തിലാണ് യഥാസമയം സി ഫോം രെജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചെയ്യാതെ ഒമാൻ, സൗദി അറേബ്യൻ സ്വദേശികളെ താമസിപ്പിച്ചത്.
23.07.2025 തിയ്യതി ഒരു ഒമാൻ പൗരനെയും, 27.07.2025 തിയ്യതി 4 യു എ ഇ സ്വദേശികളെയുമാണ് സ്ഥാപനത്തിൽ താമസിപ്പിച്ചിരുന്നത്.വിദേശികളെ താമസിപ്പിക്കുന്നതിന് ഓൺലൈൻ വഴി സി ഫോമില്‍ രെജിസ്റ്റർ ചെയ്ത് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിയമം.വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്‌പെക്ടർ സജേഷ് സി ജോസിന്റെ നേതൃത്വ ത്തിലാണ് രേഖകൾ പരിശോധിച്ചത്.സബ് ഇൻസ്‌പെക്ടർ എം.സൗജൽ,അസി.സബ് ഇൻസ്‌പെക്ടർ എം.നാസർ,എസ്.സി.പി.ഓ മാരായ അബ്ദുള്ള മുബാറക്ക്,സുഭാഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.