ഡൽഹി : സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ .യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി 1992 മുതൽ 32 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കർമ്മനിരതനായ സഖാവായിരുന്നു. വയനാട് ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയം മുതൽ ദേശീയ രാഷ്ട്രീയം വരെ ഇടത് നിലപാടിലുറച്ച് സമവായ ആശയങ്ങളിലൂടെയും പ്രക്ഷോഭ പാതയിലൂടെയും പാർട്ടിയെയും പ്രവർത്തകരെയും നയിച്ചു. നിലവിൽ ഇന്ത്യാ മുന്നണി പ്രധാന നേതാക്കളിലൊരാളായി മാറി. ഇടത് നയങ്ങൾക്കിടയിലും വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുമായി സമരസപ്പെട്ടും കുത്തകകൾക്കെതിരെയും ആഗോളവൽക്കരണ – ഉദാര വൽക്കരണ നയങ്ങൾക്കെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും സന്ധിയില്ലാ സമരം ചെയ്തു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രാജ്യത്തെ മുതിർന്ന നേതാക്കളെല്ലാം അദ്ദേഹത്തിൻ്റെ ദേഹ വിയോഗത്തിൽ അനുശോചിച്ചു.