കല്‍പ്പറ്റ : എല്ലാവരും ഒന്നിച്ചണിചേരുന്ന സാംസ്‌കാരിക വിനിമയത്തിലൂടെ മാത്രമേ നാടിനെ രക്ഷിക്കാനാവൂ എന്നും സാമൂഹ്യ ഉത്തരവാദിത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്സാലി അഭിപ്രായപ്പെട്ടു. സാമൂഹ്യാന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദമാക്കുന്നതില്‍ മാധ്യമപ്രവര്‍ത്തനമെന്ന ഇടം ഊര്‍ജ്ജസ്വലമായിരിക്കേണ്ടതുണ്ട്. വ്യത്യസ്ത ആശങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ജീവിക്കുമ്പോഴും ഒന്നിച്ചുനില്‍ക്കാവുന്ന സാംസ്‌കാരിക ഇടങ്ങളിലെല്ലാം അത് ഉറപ്പുവരുത്തുക എന്നത് പുതിയ കാലത്ത് ബാധ്യതയാണ്. ആധുനികതയോട് അത്രമേല്‍ ഒട്ടിച്ചേര്‍ന്നുനിന്ന് പുതുമകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കാലത്ത്, നൂറുകണക്കിന് വെല്ലുവിളികളെ തരണം ചെയ്ത് മികവിന്റെ ഉന്നതിയില്‍ തുടരുക എന്നത് മാധ്യമപ്രവര്‍ത്തനത്തില്‍ അനിവാര്യതയാണെന്നും ഡോ. ഗസാലി പറഞ്ഞു. നവീകരിച്ച വയനാട് പ്രസ്‌ക്ലബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ് മുസ്തഫ അധ്യക്ഷത വഹിച്ചു. നീലഗിരി കോളജ് ഗവേണിംഗ് ബോഡ് വൈസ് ചെയര്‍മാന്‍ മോഹന്‍ ബാബു, ക്യാമ്പസ് മാനേജര്‍ ഉമ്മര്‍, ഹാഷിം ഹുദവി, ടി.എം ജെയിംസ്, എ.എസ് ഗിരീഷ്, ഇല്യാസ്, സി.വി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജോമോന്‍ ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അനീസലി നന്ദിയും പറഞ്ഞു.