എറണാകുളം : എറണാകുളത്ത് വെച്ച് നടന്ന സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മറ്റിയുടെ സംസ്ഥാന U-7 ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നാഷണൽ ടൂർണമെന്റിലേക്ക് സെലക്ഷനും മീനങ്ങാടി സ്വദേശി ബേസിൽ അബ്രാം അജി കരസ്ഥമാക്കി. സുൽത്താൻ ബത്തേരി Mc Leod’s സ്കൂളിലെ UKG വിദ്യാർത്ഥിയായ ബേസിൽ അബ്രാം അജി നിരവധി ജില്ലാ ടൂർണമെന്റുകളിൽ വിജയിയാണ്.2026 ൽ ഫിഡേ റേറ്റിംഗ് നേടിയിട്ടുണ്ട്.മീനങ്ങാടി തണ്ടേക്കാട്ട് അജിയുടേയും ജിൻസിയുടേയും മകനാണ്. സഹോദരി ജൊഹാന അജിയും ഫിഡേ റേറ്റഡ് ചെസ്സ് താരമാണ്.രണ്ട് പേരും പരിശീലകൻ V.R. സന്തോഷിൻ്റെ കീഴിലാണ് ചെസ്സ് പരിശീലിക്കുന്നത് .
